കൊച്ചി: സ്വർണവിലയിൽ മാറ്റമില്ലാതെ രണ്ടാം ദിനം. ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഇന്നത്തെ വിപണി വില. ശനിയാഴ്ചയാണ് ഇതിന് മുൻപ് സ്വർണവില കൂടിയത്. 680 രൂപയാണ് അന്ന് വർദ്ധിച്ചത്.
വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 77 രൂപയാണ് വിപണി വില. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 103 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില.