ന്യൂഡൽഹി ; സനാതന ധർമ്മത്തിനെതിരായ പ്രസ്താവനയിൽ ഡിഎംകെ നേതാവും , മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി . നിങ്ങൾ എന്താണ് പറഞ്ഞതെന്ന് അറിയാമോ എന്ന ഉദയനിധി സ്റ്റാലിനോട് ചോദിച്ച സുപ്രീം കോടതി അതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ മനസ്സിലാക്കേണ്ടതായിരുന്നു എന്നും വ്യക്തമാക്കി.
സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളുടെ പേരിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. എന്നാൽ നിങ്ങൾ ആർട്ടിക്കിൾ 19 (1) എ, 25 എന്നിവ പ്രകാരം നിങ്ങളുടെ അവകാശങ്ങൾ ദുരുപയോഗം ചെയ്തുവെന്നാണ് കോടതി വ്യക്തമാക്കിയത്.നിങ്ങൾ ഒരു മന്ത്രിയാണ്, സാധാരണക്കാരനല്ല. നിങ്ങൾ പറയുന്നതിന്റെ അനന്തര ഫലങ്ങൾ നിങ്ങൾ മനസിലാക്കേണ്ടതായിരുന്നുവെന്നും കോടതി രൂക്ഷമായ ഭാഷയിൽ ഉദയനിധിയെ ശാസിച്ചു.