ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷ-വനിത ടേബിൾ ടെന്നീസ് ടീമുകൾ ഒളിമ്പിക്സിന് യോഗ്യത തേടി. റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ടീമുകൾക്ക് പാരീസ് ഒളിമ്പിക്സിന് യോഗ്യ ലഭിച്ചത്. നിലവിൽ പുരുഷ ടീം 15-ാം സ്ഥാനത്തും വനിത ടീം 13-ാം റാങ്കിലുമാണ്.
സിംഗിൾസിൽ പുരുഷ-വനിത വിഭാഗത്തിലും ഒളിമ്പിക്സിന് യോഗ്യത നേടാനായി. ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ പുറത്തായതോടെ ഇന്ത്യൻ ടീമുകൾക്ക് ഒളിമ്പിക്സിന് യോഗ്യത നേടാനായിരുന്നില്ല. ടീമിനത്തിൽ റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടുന്നത് ആദ്യമാണ്. 2008 ൽ ബീജിംഗ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസ് ഉൾപ്പെടുത്തിയ ശേഷം ടീമിനത്തിൽ ഇന്ത്യ യോഗ്യത നേടുന്നത് ചരിത്രത്തിലാദ്യമാണ്.
‘അവസാനം!!!! ഒളിമ്പിക്‌സിൽ ടീം ഇനത്തിലേക്ക് ഇന്ത്യ യോഗ്യത നേടി! ഞാൻ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒന്ന്! ഒളിമ്പിക്‌സിലെ എനിക്കിത് അഞ്ചാം തവണയാണെങ്കിലും,ഇത് ശരിക്കും സവിശേഷമാണ്! ചരിത്രപരമായ പങ്കാളിത്തം ഉറപ്പിച്ച ഞങ്ങളുടെ വനിതാ ടീമിന് അഭിനന്ദനങ്ങൾ!,” ശരത് കമൽ-‘എക്‌സിൽ’ കുറിച്ചു















