"ഹിന്ദുവായി പോയതുകൊണ്ട്..."; എന്റെ മെക്കിട്ടുകേറാൻ വന്നു, മറുപടിയും കൊടുത്തു; ഇടത് സൈബർ ആക്രമണങ്ങൾക്കെതിരെ സീമ ജി നായർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ഹിന്ദുവായി പോയതുകൊണ്ട്…”; എന്റെ മെക്കിട്ടുകേറാൻ വന്നു, മറുപടിയും കൊടുത്തു; ഇടത് സൈബർ ആക്രമണങ്ങൾക്കെതിരെ സീമ ജി നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 09:20 pm IST
FacebookTwitterWhatsAppTelegram

പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച നടി സീമ ജി നായർക്ക് നേരെ ഇടത് സൈബർ ആക്രമണം. സിദ്ധാർത്ഥിന്റെ മരണത്തിൽ അമർഷം അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനാണ് താരത്തിന് നേരെ കമ്യൂണിസ്റ്റ് പ്രൊഫൈലുകളിൽ നിന്ന് അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായത്. എസ്എഫ്ഐയെ മോശമാക്കാൻ ശ്രമിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വ്യാപക സൈബർ ആക്രമണം സീമ ജി നായർക്ക് നേരെ ഉണ്ടായത്. ഇതിൽ ശക്തമായി പ്രതികരിച്ച് രം​ഗത്തു വന്നിരിക്കുകയാണ് താരം.

പാർട്ടിയുടെ പേര് പോലും പറയാതെയാണ് താൻ കുറിപ്പ് എഴുതിയതെന്നും, എന്നിട്ട് പോലും തന്നെയും മരിച്ചുപോയ സിദ്ധാർത്ഥിനെയും ചിലർ അധിക്ഷേപിക്കുകയാണെന്നും താരം പറഞ്ഞു. അങ്ങനെയുള്ളവർക്ക് തന്റെ സ്റ്റാൻഡേർഡ് മാറ്റി വച്ച് മറുപടി കൊടുത്തിട്ടുണ്ട്. ഹിന്ദുവായി പോയതുകൊണ്ട് ഞാൻ സംഘിണി ആയി മാറുന്നുവെന്നും മനസ് വികൃതമായവരുടെ നാടായി കേരളം മാറിയെന്നും സീമ ജി നായർ പ്രതികരിച്ചു. ഇടത് സൈബർ ഇടങ്ങളിൽ നിന്ന് വ്യാപകമായ ആക്രമണങ്ങൾ നേരിട്ടതോടെ ജനങ്ങളും സീമ ജി നായർക്ക് പിന്തുണയുമായി രം​ഗത്തു വന്നു.

സീമ ജി നായരുടെ വാക്കുകൾ,

നമസ്ക്കാരം പ്രിയപെട്ടവരെ, രണ്ട്‌ ദിവസം മുന്നേ സിദ്ധാർത്ഥ് എന്ന മോനെ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ ഞാൻ എഴുതിയത് (രാഷ്‌ട്രീയ കൊലപാതകത്തെ കുറിച്ചും, ഏതു പാർട്ടി ഭരിച്ചാലും ഒത്താശ ചെയ്യാൻ ആളുണ്ടെങ്കിൽ ഇവിടെ പലതും നടക്കുമെന്നാണ്) ഒരു പാർട്ടിയുടെ പേര് പറഞ്ഞില്ല. അത് CPM ,BJP,CONGRES. ഏതും ആവട്ടെ. മഞ്ഞപിത്തമുള്ളവൻ നോക്കുന്ന ഇടം മഞ്ഞനിറം എന്ന് പറഞ്ഞപോലെ കുറച്ചുപേർ എന്റെ മെക്കിട്ടുകേറാൻ വന്നു. അവരെന്തിനാണ് ഇത്രയും ആവേശത്തോടെ പ്രതികരിച്ചത്. പ്രതികരിച്ചവരുടെ പാർട്ടിയാണ്‌ ഇതു ചെയ്തെന്നു ഞാൻ പറഞ്ഞിട്ടില്ല. ഞാൻ നിലവാരമില്ലാതവൾ, ഊള തുടങ്ങിയ പദപ്രയോഗങ്ങൾ. അവർക്കെല്ലാം എന്റെ സ്റ്റാൻഡേർഡ് മാറ്റി വച്ചു മറുപടിയും കൊടുക്കേണ്ടി വന്നു.

കൊലപാതകം ഏതും ആവട്ടെ, രാഷ്‌ട്രീയമോ, ക്യാമ്പസോ ആവട്ടെ, പാർട്ടി ഏതും ആവട്ടെ, പക്ഷെ ആരുടേയും ജീവൻ എടുക്കാനുള്ള അവകാശം ആർക്കും ഇല്ല. ആര് മരിച്ചാലും, ആര് കൊന്നാലും, ആ ജീവൻ തിരികെ കൊടുക്കാൻ നമ്മുക്ക് കഴിയില്ല. രാഷ്‌ട്രീയ തിമിരം ബാധിച്ച ചിലർ സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ചുപോലും ഇന്നലെ മോശമായി മറുപടി ഇട്ടു. നമ്മുടെ കേരളത്തിൽ തന്നെ ഇത്രയും മനസാക്ഷി ഇല്ലാതെ എങ്ങനെ ഇവർക്കെഴുതാൻ സാധിക്കുന്നു. ഇതുവരെ എന്റെ രാഷ്‌ട്രീയം എന്തെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒരു പാർട്ടി മീറ്റിംഗിലും ഞാൻ പങ്കെടുത്തിട്ടില്ല. ഹിന്ദുവായി പോയതുകൊണ്ട് ഞാൻ സംഘിയായി മാറുന്നു. ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായി അംഗീകരിക്കാൻ പറ്റാത്ത മനസ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ GOD’S OWN കൺട്രി.

Tags: CPMSFIseema g nairSIdharthan deathSIdharthan MURDER
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies