കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിപട്ടികയിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും. കേസിലെ രണ്ടാം പ്രതിയാണ് സുധാകരൻ. മുൻ കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ് മൂന്നാം പ്രതി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഇരുവരും മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയെന്നും അതിൽ പത്ത് ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മോൺസൺ മാവുങ്കൽ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ. സുധാകരൻ ഇത് മറച്ചുവയ്‌ക്കാൻ ശ്രമിച്ചു. മോൺസന്റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കൾ യഥാർത്ഥത്തിലുള്ളതാണെന്ന നിലയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.
കണ്ണൂരിൽ അംഗത്തിനിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് കെ. സുധാകരനെതിരെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. യുഡിഎഫിന് വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.















