ചെന്നൈ: വിഘടനവാദവുമായി ഡിഎംകെ എംപി എ. രാജ. ഇന്ത്യ ഒരു രാജ്യമല്ലെന്നും ഒരു രാജ്യമാകണമെങ്കിൽ ഒരു സംസ്കാരവും ഒരു ഭാഷയുമായിരിക്കണമെന്നാണ് എ. രാജ പറഞ്ഞത്. ഉജയനിധി സ്റ്റാലിന്റെ സനാതന ധർമ്മ വിരുദ്ധ പരാമർശത്തിന് പിന്നാലെയാണ് എംപിയുടെ വിഘടനവാദം. മധുരയിൽ നടന്ന പൊതുപരിപാടിയ്‌ക്കിടെയാണ് രാജ ഇത് പറഞ്ഞത്.
ഒരു രാജ്യം എന്ന് പറഞ്ഞാൽ അവിടെ ഒരു ഭാഷയും ഒരു സംസ്കാരവുമായിരിക്കണം, എന്നാൽ ഭാരതത്തിൽ അങ്ങനെയല്ല. തമിഴ്നാട്ടിൽ തമിഴാണ് സംസാരിക്കുന്നത്. കേരളത്തിൽ മലയാളമാണ് സംസാരിക്കുന്നത്. അതിനാൽ ഇന്ത്യ ഒരു രാജ്യമല്ല മറിച്ച് ഒരു ഉപഭൂഖണ്ഡമാണെന്നായിരുന്നു രാജയുടെ വാക്കുകളിലെ ധ്വനി. രാമനെയും ഭാരതമാതാവിനെയും ഡിഎംകെ അംഗീകരിക്കില്ലെന്നും എ. രാജ പറഞ്ഞു. ‘ജയ്ശ്രീറാം’ എന്നും ‘ഭാരതമാതാ കീ ജയ്’ എന്നതിനെ തമിഴ്നാട് സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ബിജെപി കടുത്ത വിമർശനവുമായി രംഗത്തുവന്നു. ഡിഎംകെയുടെ വിദ്വേഷ പ്രസംഗങ്ങൾ നിർബാധം തുടരകയാണെന്നും സനാതാന ധർമ്മത്തെ ഇല്ലാതാക്കുമെന്ന ഉദയനിധിയുടെ പ്രസംഗത്തിന് പിന്നാലെ ഇപ്പോൾ ഇന്ത്യയെ വിഭജിക്കണമെന്നും ഭഗവാൻ ശ്രീരാമനെ അധിക്ഷേപിച്ചും രഗത്തുവന്നിരിക്കുന്നത് എ.രാജയാണ്.
ഡിഎംകെ മന്ത്രിയും തമിഴ്നാട് മന്ത്രിയുമായ ഉജയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രസ്താവനയ്‌ക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ ശ്രദ്ധിക്കണമെന്നായിരുന്നു കോടതി പറഞ്ഞത്.