പ്രധാനമന്ത്രി ‘ചന്ദ്രയാൻ’ വിക്ഷേപിച്ചു, സോണിയ ‘രാഹുൽയാൻ’ വിക്ഷേപിക്കാൻ ശ്രമിക്കുന്നു; മക്കളെ മുഖ്യമന്ത്രി ആക്കാനുള്ള ചിന്തയിലാണ് നേതാക്കൾ: അമിത് ഷാ

Published by
Janam Web Desk

മുംബൈ: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വർഷത്തിനിടെ നരേന്ദ്രമോദി സർക്കാരിന് ‘ചന്ദ്രയാൻ’ വിക്ഷേപിക്കാൻ സാധിച്ചുവെന്നും എന്നാൽ ഇപ്പോൾ ‘രാഹൂൽ യാൻ’ വിക്ഷേപിക്കാനാണ് സോണിയ ​ഗാന്ധി ശ്രമിക്കുന്നതെന്നും അമിത് ഷാ പരിഹസിച്ചു. മഹാരാഷ്‌ട്രയിലെ ജൽഗാവിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
‌‌
‘തങ്ങളുടെ മക്കളെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആക്കണമെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ ആ​ഗ്ര​ഹം. രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് സോണിയ ആ​ഗ്രഹിക്കുന്നു. അതുപോലെ, തന്റെ മകനെ മുഖ്യമന്ത്രിയാക്കാനുള്ള പദ്ധതിയിലാണ് ഉദ്ധവ്. ശരത് പവാറിനും തന്റെ മകൾ മുഖ്യമന്ത്രിയാകണം എന്നതാണ് ആലോചന. ഉദയനിധിയെ മുഖ്യമന്ത്രിയാക്കാനുള്ള ചിന്തയിലാണ് എംകെ സ്റ്റാലിൻ. വികസിത ഭാരതം കെട്ടിപ്പെടുക്കുന്നതിന് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണം. യുവാക്കളുടെ മികച്ച ഭാവിക്ക് വേണ്ടി വോട്ട് ചെയ്യുക’- അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെത്തിയ അമിത് ഷാ ബിജെപിയു‌ടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. ദ്വിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി മഹാരാഷ്‌ട്രയിലെത്തിയത്. തിരഞ്ഞെ‌ടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി യോ​ഗങ്ങളിലും പൊതുസമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു. അമിത് ഷായുടെ നേതൃത്വത്തിൽ യോ​ഗങ്ങളും നടന്നു.

Share
Leave a Comment