ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ ധോണിക്ക് വമ്പൻ വരേൽപ്പ് നൽകി ടീം. ചെന്നൈയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താരം ഇന്നലെയാണ് എത്തിയത്. നേരെ ഹോട്ടലിലേക്കാണ് മുടി നീട്ടി വളർത്തിയ പുത്തൻ ലുക്കിൽ താരമെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടീമിന്റെ ക്യാമ്പ് തുടങ്ങിയത്. ആഭ്യന്തര താരങ്ങളാണ് ആദ്യ ഘട്ടത്തിൽ ടീമിനൊപ്പം ചേർന്നത്.
ലിയോ ചിത്രത്തിലെ ബിജിഎം സ്കോറിനൊപ്പമുള്ള വീഡിയോ ചെന്നൈ സൂപ്പർ കിംഗ്സ് പുറത്തിറക്കിയിട്ടുണ്ട്. ചുവന്ന ടീ ഷർട്ടിലാണ് താരം ഹോട്ടലിലെത്തിയത്. ഒരു പക്ഷേ 42-കാരനായ ധോണിയുടെ കളിക്കാരനായ അവസാന സീസണാകും ഇത്. ഐപിഎല്ലിൽ അഞ്ചു തവണ കിരീടം ഉയർത്തിയ രണ്ടാമത്തെ ക്യാപ്റ്റനാണ് ധോണി. മാർച്ച് 22ന് ചിദംബരം സ്റ്റേഡിയത്തിൽ ബെംഗളുരുവിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
“A gift for the fans.” – THA7A FOREVER! 🦁💛#Dencoming #WhistlePodu pic.twitter.com/pg0Rmg54WR
— Chennai Super Kings (@ChennaiIPL) March 5, 2024
“>