ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി കണ്ടു പഠിക്കുകയാണെന്ന ബെന്‍ ഡക്കറ്റിന്റെ പരാമർശത്തിന് വായടപ്പിക്കുന്ന മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ. ഋഷഭ് പന്തിനെ ഉപമിച്ചാണ് ഇംഗ്ലീഷുകാർക്ക് ക്യാപ്റ്റൻ മറുപടി നൽകിയത്. അഞ്ചാം ടെസറ്റിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു താരത്തിന്റെ പരാമർശം.
”ഇന്ത്യന്‍ ടീമില്‍ ഒരാളുണ്ടായിരുന്നു, അവന്റെ ഋഷഭ് പന്ത് എന്നാണ്. ഡക്കറ്റ് ചിലപ്പോള്‍ അവന്‍ കളിക്കുന്നത് കണ്ടിട്ടുണ്ടായിരിക്കില്ല.എന്നായിരുന്നു രോഹിത്തിന്റെ മറുപടി. എതിർ ടീമിനെക്കുറിച്ച് പഠിക്കുന്നതിനും താരം തമാശ കലർന്ന മറുപടി നൽകി. ”സ്‌കൂളില്‍ അധികം പഠിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്നാല്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ എതിര്‍ ടീമിനെക്കുറിച്ച് ഞാന്‍ പഠിക്കാറുണ്ട്. ആ രീതി ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും.” രോഹിത് പറഞ്ഞു.
ജയ്സ്വാൾ നാലു മത്സരങ്ങളിൽ നിന്ന് 655 റൺസ് സ്കോർ ചെയ്ത താരത്തിന്റെ ആവറേജ് 94.57 ആണ്. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ ഋഷഭ് പന്ത് തിരിച്ചുവരവിന്റെ പാതയിലാണ്. ഒന്നര വർഷത്തോളം കളത്തിന് പുറത്തിരുന്ന താരം വരും സീസണിലെ ഐപിഎല്ലിൽ പാഡണിയുമെന്നാണ് വിവരം.