തൃശൂര്‍: ബിജെപി അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് കോൺഗ്രസിന് പടികടത്തി കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ. ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്ന വിവരങ്ങൾ പത്മജ നീക്കി. ഇന്ത്യൻ പൊളിറ്റീഷ്യൻ ഫ്രം കേരളയെന്നാണ് ഫേസ്‌ബുക്കിൽ പുതുതായി ചേർത്തത്. ഇന്ന് ബിജെപി ദേശീയ ആസ്ഥാനത്തെത്തി അവർ അംഗത്വം സ്വീകരിക്കും.
അതേസമയം കെ.സി വേണുഗോപാലിന്റെ അടക്കമുള്ള അനുനയ നീക്കങ്ങൾ അവർ തള്ളിക്കളഞ്ഞു. കോൺഗ്രസിൽ വർഷങ്ങളായി തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് അവർ ബി.ജെ.പിയിലേക്ക് വരുന്നത്. ബിജെപിയുട ദേശീയ നേതാക്കളുമായി കഴിഞ്ഞ ദിവസം പദ്മജ ചർച്ച നടത്തിയിരുന്നു.
കോൺഗ്രസിനെ കാൽചുവട്ടിലാക്കുന്ന ലീഗിന്റെ ആധിപത്യത്തിനോടും അതിന് വഴങ്ങുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടിനോടും അവർക്ക് എതിർപ്പുണ്ടായിരുന്നു. ഇത് പലവട്ടം അവർ പ്രകടമാക്കിയിരുന്നു. അതേസമയം ലീഡറുടെ മകളുടെ തീരുമാനം കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിട്ടുണ്ട്.