ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് (ഐഎസ്പിഎൽ) ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ താരമായി ജമ്മു കശ്മീരിൽ നിന്നുള്ള പാരാ ക്രിക്കറ്റർ ആമിർ ഹുസൈൻ ലോൺ. രണ്ട് കൈകളുമില്ലാത്ത പാരാ ക്രിക്കറ്റർ മാസ്റ്റർ ബ്ലാസ്റ്ററിനൊപ്പം കളിക്കാനിറങ്ങിയതോടെയാണ് മത്സരത്തിലെ താരമായത്. ഉദ്ഘാടന മത്സരത്തിൽ
സച്ചിൻ ടെൻഡുൽക്കർ നയിച്ച മാസ്റ്റേഴ്‌സ് ഇലവനും ബോളിവുഡ് താരം അക്ഷയ് കുമാർ ക്യാപ്റ്റനായ കില്ലാഡി ഇലവനും തമ്മിലാണ് ഏറ്റുമുട്ടിയത്. സച്ചിന്റെ കീഴിലുള്ള മാസ്‌റ്റേഴ്‌സ് ഇലവനിലാണ് ആമിർ കളിച്ചത്.
View this post on Instagram
“>
View this post on Instagram
“>
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജമ്മു കശ്മീർ സന്ദർശിച്ച സച്ചിൻ ആമിറിന് ബാറ്റ് സമ്മാനിച്ചിരുന്നു. ഇരുകൈകളുമില്ലാത്ത ആമിർ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായതിന് പിന്നാലെയായിരുന്നു സച്ചിന്റെ സന്ദർശനം. ശേഷമാണ് ഐഎസ്പിഎലിൽ തന്റെ ടീമിൽ കളിക്കാൻ ആമിറിനെ സച്ചിൻ ക്ഷണിച്ചത്. ക്രിക്കറ്റ് ദൈവത്തെ സാക്ഷിയാക്കി തന്നെ ബാറ്റിംഗിലും ബൗളിംഗിലും ആമിർ തിളങ്ങി.
സച്ചിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ആമിർ, ഒരു ഓവർ പന്തെറിയുകയും ചെയ്തു. മത്സരത്തിൽ തന്റെ 10-ാം നമ്പർ ജഴ്‌സി ആമിറിന് നൽകിയ സച്ചിൻ, ആമിറിന്റെ ജഴ്‌സി ധരിച്ചാണ് കളിച്ചത്. മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് ആമിർ ക്രീസ് വിട്ടത്.
അതേസമയം, ടീം ഉടമകളായ രാം ചരൺ, അക്ഷയ് കുമാർ, സൂര്യ എന്നിവർക്കൊപ്പം സച്ചിൻ ഡാൻസ് ചെയ്യുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഓസ്‌കാർ അവാർഡ് നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് നാലുപേരും ചുവടുവച്ചത്.















