ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി പദ്മജാ വേണുഗോപാൽ. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പദ്മജ നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. വലിയ അഭ്യൂഹങ്ങൾ നിറഞ്ഞു നിന്നെങ്കിലും വൈകുന്നേരം 6.30-ടെ പദ്മജ അംഗത്വം സ്വീകരിച്ചു.
ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പദ്മജ അംഗത്വം സ്വീകരിച്ചത്. കേരള പ്രഭാരി പ്രകാശ് ജവേദ്ക്കാറിൽ നിന്നാണ് അംഗത്വമെടുത്തത്. ജവേദ്ക്കറുമായും മുൻപ് പദ്മജ ചർച്ച നടത്തിയിരുന്നു. ചർച്ചയ്‌ക്ക് പിന്നാലെയാണ് അവർ ബിജെപി ആസ്ഥാനത്തെത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി, രാഷ്‌ട്രീയകാര്യ സമിതി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവ് എന്നീ ചുമതലകളിൽ പദ്മജ പ്രവർത്തിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിലും പദ്മജ കോൺഗ്രസിനെ പ്രതിനിധീകരിച്ച് തൃശൂരിൽ നിന്ന് മത്സരിച്ചിരുന്നു.
#WATCH | Delhi: BJP leader Padmaja Venugopal meets BJP National President JP Nadda.
Former Congress leader Padmaja Venugopal, daughter of Congress veteran and former Kerala Chief Minister K Karunakaran, joined the Bharatiya Janata Party in Delhi earlier today. pic.twitter.com/yX269PQiWn
— ANI (@ANI) March 7, 2024
തന്റെ പിതാവ് കരുണാകരൻ നേരിടേണ്ടിവന്ന അതേ അനുഭവമാണ് കോൺഗ്രസിൽ നിന്നും തനിക്ക് ലഭിച്ചതെന്നും പലതവണ പ്രശ്‌നങ്ങൾ നേതൃത്വത്തെ ബോധിപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നും പദ്മജ പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അവരുടെ വാക്കുകൾ. നരേന്ദ്രമോദി ശക്തനായ നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ താൻ ആകൃഷ്ടയായാണ് ബിജെപിയിലേക്ക് എത്തിയതെന്നും പദ്മജ പറഞ്ഞു.