മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. ബിജെപി ഡൽഹി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കേരള പ്രഭാരി പ്രകാശ് ജവേദ്ക്കറിൽ നിന്നാണ് പദ്മജ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഹേളനങ്ങൾ ധീരമായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പദ്മജ ദേശീയതയ്‌ക്കൊപ്പം അണിചേർന്നത്. ഇതിനെ പ്രശംസിച്ചാണ് ഹരീഷ് പേരടി രംഗത്തു വന്നിരിക്കുന്നത്.
“മാർച്ച്-8, ലോകവനിതാദിനം. നിങ്ങൾക്ക് രാഷ്‌ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം. പക്ഷെ, ഒരു സ്ത്രീ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല. എല്ലാവർക്കും ലോക വനിതാദിനാശംസകൾ”- എന്നാണ് ബിജെപിയിൽ അംഗത്വം എടുത്ത പദ്മജാ വേണുഗോപാലിനെ പ്രശംസിച്ച് ഹരീഷ് പേരടി ഫെസ്ബുക്കിൽ കുറിച്ചത്.