ചെന്നൈ: നടൻ അജിത്ത് കുമാർ മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അജിത്തിനെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്. വിടാമുയർച്ചി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ അജിത്തിന്റെ മസ്തിഷ്‌കത്തിൽ ട്യൂമറിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന് മധുരയിൽ നിന്നും കേരളത്തിൽ നിന്നും രണ്ട് വിദഗ്ധ ഡോക്ടർമാരെ ചെന്നൈയിൽ എത്തിച്ച ശേഷം ശസ്ത്രക്രിയ നടത്തുകയായിരുന്നു.ഏകദേശം 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നതെന്നുമാണ് വിവരങ്ങൾ. അജിത്ത് ആരോഗ്യവാനാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അജിത്ത് ചികിത്സയിലുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അടുത്തവൃത്തങ്ങൾ അറിയിക്കുന്നു.