ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ വെടിക്കെട്ട് സെഞ്ച്വറികളുമായി തിളങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും യുവതാരം ശുഭ്മാൻ ഗില്ലും. ഏകദിന ശൈലിയിൽ ബാറ്റു വീശുന്ന ഇരുവരും ഇംഗ്ലണ്ട് ബൗളർമാർക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 154 പന്തിൽ രോഹിത് ശർമ്മ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ 137 പന്തിലാണ് ഗില്ലിന്റെ സെഞ്ച്വറി നേട്ടം.
രോഹിത്തിന്റെ കരിയറിലെ 12-ാം സെഞ്ച്വറിയാണിത്, ഗില്ലിന്റെ നാലാമത്തേതും. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് 46 റൺസിന്റെ ലീഡുണ്ട്. 101 റൺസുമായി ഗില്ലും 102 റൺസുമായി രോഹിത്തുമാണ് ക്രീസിൽ. ഒരു വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. നേരത്തെ 57 റൺസെടുത്ത ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഇന്നിംഗ്സിൽ 218 റൺസിന് ഇംഗ്ലണ്ട് പുറത്തായിരുന്നു. അഞ്ചു വിക്കറ്റെടുത്ത കുൽദീപും നാലു വിക്കറ്റെടുത്ത അശ്വിനും ചേർന്നാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടിയത്. 79 റൺസ് നേടിയ സാക് ക്രോലിയായിരുന്നു ടോപ് സ്കോറർ.
Rohit Sharma when Gill reached his century.
Shubman Gill when Rohit reached his century.
– The bond between Rohit and Gill. ❤️ pic.twitter.com/gPu9MrvVGj
— Mufaddal Vohra (@mufaddal_vohra)