ന്യൂഡൽഹി: ശാക്തീകരണത്തിന്റെ പല അഭിമാന നിമിഷങ്ങളും രാജ്യത്തെ ഓരോ സ്ത്രീയ്‌ക്കും പങ്കുവയ്‌ക്കാനുണ്ടാകും. ആത്മവിശ്വാസത്താലും നിശ്ചയദാർഢ്യത്താലും കരുത്തുകൊണ്ടും രാജ്യത്തെ സ്ത്രീകൾ നേടിയെടുത്ത വിജയങ്ങൾ ഏറെയാണ്. രാജ്യത്തെ നാരീശക്തികളുടെ കഴിവും മികവും പങ്കുവച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ വീഡിയോയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
अब बारी है तेरी उड़ान की
तू बेटी है हिंदुस्तान की… pic.twitter.com/3sMtiFap3o— Narendra Modi (@narendramodi) March 8, 2024
“>
അതിർത്തിയിൽ കാവൽ നിൽക്കുന്ന വനിതകൾ മുതൽ സ്‌കൂൾ വിദ്യാർത്ഥിനികൾ വരെയുള്ളവരെ വീഡിയോയിൽ കാണാം. ‘പറക്കാനുള്ള ഊഴം നിങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഭാരതത്തിന്റെ അഭിമാന മകളാണ് ഓരോരുതത്തരും’ എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി വനിതാദിനാശംസകളും നേർന്നിരുന്നു. ‘അന്താരാഷ്‌ട്ര വനിതാ ദിനാശംസകൾ! രാജ്യത്തെ നാരീശക്തികളുടെ ധൈര്യം, ശക്തി, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയെ കേന്ദ്രസർക്കാർ ഏറെ അഭിമാനത്തോടെയാണ് കാണുന്നത്. നമ്മുടെ നാരീ ശക്തിയെയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തിന്റെ വികസന യാത്രയിൽ നമ്മുടെ നാരീശക്തി വഹിച്ച പങ്ക് ചെറുതല്ല. വരും കാലങ്ങളിലും സ്ത്രീകളെ മുൻനിരയിൽ നിർത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ തുടരും.’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.















