ന്യൂഡൽഹി : മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജ്ഞാൻ വാപിയിൽ മഹാശിവരാത്രി ആഘോഷം . കാശി വിശ്വനാഥ ക്ഷേത്രത്തിലെ മംഗള ആരതിയ്‌ക്ക് പിന്നാലെ വാരണാസിയിലെ ഹൈന്ദവ വിശ്വാസികൾ ഒന്നടങ്കം ജ്ഞാൻവാപിയിലെ നിലവറയ്‌ക്ക് മുന്നിൽ ഒത്തുകൂടി. വ്യാസ മുനിയുടെ ഇരിപ്പിടം എന്ന് പ്രസിദ്ധമായ നിലവറയ്‌ക്ക് മുന്നിൽ പ്രാർത്ഥന നടത്താൻ ഇന്ന് ആയിരക്കണക്കിന് ശിവഭക്തരാണ് എത്തിയത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് അവസാനമായി മഹാശിവരാത്രി നാളിൽ ഭക്തർക്കായി തുറന്നത്. കേസിലെ സ്ത്രീ വ്യവഹാരക്കാർ, അഭിഭാഷകർ, അനുകൂലികൾ എന്നിവരുൾപ്പെടെ, ജ്ഞാൻവാപി കേസുമായി ബന്ധപ്പെട്ട നിരവധി ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു.
കാശി വിശ്വനാഥന്റെ ആചാരപരമായ ജലാഭിഷേകം ദർശിക്കാൻ രാവിലെ 9 വരെ 388,006 ഭക്തർ എത്തിയിരുന്നു . ഇതിലേറെ പേരും ജ്ഞാൻ വാപി ക്ഷേത്രത്തിലും എത്തിയിരുന്നു. അടുത്ത മഹാശിവരാത്രി നാളിൽ മഹാദേവന് ക്ഷേത്രത്തിനുള്ളിൽ പൂജകൾ നടത്താനാകുമെന്ന പ്രതീക്ഷയോടെയാണ് ഭക്തർ എത്തിയത് .















