വനിതാ പ്രീമിയർ ലീഗിൽ തിളങ്ങി യുപി വാരിയേഴ്സ് താരം ദീപ്തി ശർമ്മ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രണ്ടോവറിൽ തുടർച്ചയായി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയാണ് ദീപ്തി കളിയിലെ താരമായത്. വനിതാ ലീഗിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് ഇതോടെ ദീപ്തിക്ക് സ്വന്തമായി. മെഗ് ലാന്നിംഗ്, അനബേൽ സതർലൻഡ്, അരുന്ധതി റെഡി, ശിഖ പാണ്ഡെ എന്നിവരുടെ വിക്കറ്റ് നേടിയ ദീപ്തി മത്സരത്തിൽ അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. കഴിഞ്ഞ വർഷം എലിമിനേറ്ററിൽ വാരിയേഴ്സിനെതിരെ മൂന്ന് വിക്കറ്റ് നേടിയ ഈസി വോംഗ് മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
Not only women’s are tough to understand, their matches are also very touch to predict.
UP Warriorz Won against Delhi capitals by 1 runs.Absolute Madness.
It has almost everything. Deepti Sharma Hat-trick,Saima vs Shafali. You just can’t miss this.pic.twitter.com/G9Pxorq8DQ
— Sujeet Suman (@sujeetsuman1991) March 8, 2024
“>
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹിയെ ഒരു റൺസിനാണ് വാരിയേഴ്‌സ് തോൽപ്പിച്ചത്. 139 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹി 19.5 ഓവറിൽ 137 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്‌സ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു. മത്സരത്തിൽ തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ ഡൽഹി തന്നെയാണ് ഒന്നാമത്. ആറു പോയിന്റുമായി വാരിയേഴ്‌സ് നാലാമതാണ്.















