യാമി ഗൗതം പ്രധാനവേഷത്തിലെത്തിയ ആർട്ടിക്കിൾ 370 തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് ഛത്തീസ്ഗഡിൽ നികുതി ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിഷ്ണു ദേവ് സായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഒരു തിയേറ്ററിലെത്തി ആർട്ടിക്കിൾ 370 കണ്ടിരുന്നു. പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലും ചിത്രത്തെ നികുതി ഒഴിവാക്കിയെന്ന് പ്രഖ്യാപിച്ചിരുന്നു. ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്ത് ചിത്രം ഫെബ്രുവരി 23 നാണ് തിയേറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസിൽ മികച്ച തുടക്കം ലഭിച്ച ചിത്രം ആദ്യ വാരാന്ത്യത്തിൽ തന്നെ മുടക്കുമുതൽ തിരിച്ചുപിടിച്ചു.
കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.