അന്താരാഷ്ട്ര ലഹരി മാഫിയയുടെ തലവൻ; ഡിഎംകെ നേതാവായിരുന്ന തമിഴ് സിനിമാ നിർമാതാവ് അറസ്റ്റിൽ; ജാഫർ സാദിഖ് കടത്തിയത് 2000 കോടിയുടെ മയക്കുമരുന്ന്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര ലഹരി മാഫിയയുടെ തലവൻ; ഡിഎംകെ നേതാവായിരുന്ന തമിഴ് സിനിമാ നിർമാതാവ് അറസ്റ്റിൽ; ജാഫർ സാദിഖ് കടത്തിയത് 2000 കോടിയുടെ മയക്കുമരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 02:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2000 കോടി രൂപയുടെ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവായിരുന്ന സിനിമാ നിർമാതാവ് അറസ്റ്റിൽ. തമിഴ് സിനിമ നിർമാതാവ് ജാഫർ സാദിഖാണ് അറസ്റ്റിലായത്. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് ജാഫർ സാദിഖിനെ പിടികൂടിയതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.

ഇന്ത്യ-ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ തലവൻ എന്നാണ് എൻസിബി ജാഫർ സാദിഖിനെ വിശേഷിപ്പിച്ചത്. 2000 കോടി രൂപയുടെ മയക്കുമരുന്നാണ് ഇയാളുടെ നേതൃത്വത്തിലുള്ള സം​ഘം ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കടത്തിയത്. ജാഫർ സാദിഖ് 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ 45 തവണ വിദേശത്തേക്ക് അയച്ചതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

നാല് സിനിമകൾ നിർമിച്ച ജാഫർ സാദിഖിന്റെ പുതിയ ചിത്രം ഈ മാസം പുറത്തിറങ്ങുമെന്നാണ് വിവരം. ​ദിവസങ്ങൾക്ക് മുൻപ് ഡല്‍ഹിയില്‍ 2000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ജാഫർ സാദിഖിലേക്ക് എത്തിയത്. യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനമായി സഹകരിച്ചാണ് എന്‍സിബിയുടെ അന്വേഷണം.

മധുരയിൽ രണ്ട് റെയിൽവേ യാത്രക്കാരിൽ നിന്നും ചെന്നൈയിലെ ഒരു ഡംപ് യാർഡിൽ നിന്നും 180 കോടി രൂപ വിലമതിക്കുന്ന മെതാംഫെറ്റാമൈൻ പിടിച്ചെടുത്ത് ഒരാഴ്ചയ്‌ക്ക് ശേഷമാണ് ജാഫർ സാദിഖിന്റെ അറസ്റ്റ് . ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു മയക്കുമരുന്ന്.

അപകടകരവും കടുത്ത ആസക്തിയുള്ളതുമായ സിന്തറ്റിക് മയക്കുമരുന്നാണ് സ്യൂഡോഫെഡ്രിന്‍. ഹെല്‍ത്ത് മിക്സ് പൗഡര്‍, കോക്കനട്ട് പൗഡര്‍ എന്ന വ്യാജേനയാണ് ഇവ കടത്തുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും കിലോഗ്രാമിന് ഏകദേശം 1.5 കോടി രൂപയ്‌ക്കാണ് സ്യൂഡോഫെഡ്രിന്‍ വില്‍ക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

Tags: dmkFilm ProducerSadik jaferJaffer Sadiq DMK
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies