മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സിനിമയുടെ ഓരോ അപ്ഡേഷനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒന്നരമിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ മലയാള സിനിമ ഇന്നുവരെ കാണാത്ത കാഴ്ചകളാണ് കാണാൻ കഴിയുന്നത്.
മരുഭൂമിയിൽ ഒറ്റപ്പെട്ടതിന് ശേഷം നജീബിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഒന്നരമിനിറ്റ് ട്രെയിലറിൽ കാണിക്കുന്നത്. മൂന്ന് വ്യത്യസ്ത ലുക്കിലും പൃഥ്വിരാജിനെ കാണാം. ഈ മാസം 28-ന് പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൊറോണ മഹാമാരി മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം ജൂലൈ 14നാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.