ജമ്മുകശ്മീരിൽ കോടികളുടെ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിലായി. ആൻഡി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സും ജമ്മുകശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. ഷോപ്പിയാനിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്.
ഷോപ്പിയാൻ സ്വദേശികളായ താലിബ് ഹുസൈൻ മുഹമ്മദ് അസിം എന്നിവരാണ് പിടിയിലായത്. ബൈക്കിൽ ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകും വഴിയാണ് ഇവർ പിടിയിലായത്.
ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 500 ഗ്രാം ഹെയ്റോയിനാണ് പിടികൂടിയത്. വിപണിയിൽ ഇതിന് കോടികളുടെ വിലയുണ്ടെന്നാണ് പോലീസ് പറയുന്നത്. ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.















