വിദേശ മദ്യം കടത്താൻ ശ്രമിച്ച യുവതികൾ ലാഹോർ വിമാനത്താവളത്തിൽ പിടിയിലായി. ഇവരിൽ 70 കുപ്പി മദ്യമാണ് പിടികൂടിയത്. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് വിഭാഗം തയാറായിട്ടില്ല. കാരണം ഇവരിൽ നിന്ന് പിടികൂടിയ മദ്യത്തിന്റെ അളവ് അനുവദിനീയമെന്നാണ് വാദം. ഇവരുടെ ലഗേജിൽ നിന്നാണ് മദ്യകുപ്പികൾ പിടികൂടിയത്.
ഇൻ്റലിജെൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത് . നേരത്തെ മറ്റൊരു യാത്രക്കാരനിൽ നിന്ന് അനധികൃതമായി കടത്തിയ 300 മൊബൈലുകൾ പിടികൂടിയിരുന്നു.
പ്രോട്ടോകോൾ സേവനങ്ങളുടെ പേരിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥർ കടത്തുകാർക്ക് ഒത്താശ ചെയ്യുന്നുണ്ടെന്നാണ് വിവരം. മാഫിയ സംഘ തലവന്മാരുമായി ഇവർ ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.