ഇവനൊക്കെ പൊളിറ്റിക്കൽ തന്തയും ബയോളജിക്കൽ തന്തയുമുണ്ടോ? ആ അമ്മയും മകളും വിളമ്പിയത് തിന്ന കോൺ​ഗ്രസുകാർ എതിർത്തില്ല; പദ്മജയെ പിന്തുണച്ച് ഗണേഷ് കുമാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഇവനൊക്കെ പൊളിറ്റിക്കൽ തന്തയും ബയോളജിക്കൽ തന്തയുമുണ്ടോ? ആ അമ്മയും മകളും വിളമ്പിയത് തിന്ന കോൺ​ഗ്രസുകാർ എതിർത്തില്ല; പദ്മജയെ പിന്തുണച്ച് ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 03:45 pm IST
FacebookTwitterWhatsAppTelegram

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നേരെ പരോക്ഷ വിമർശനവുമായി മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. പദ്മജാ വേണു​ഗോപാലിന് നേരെ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ് ​മന്ത്രിയുടെ വാക്കുകൾ. ഏതോ ഒരുത്തൻ കരുണാകരന്റെ മകളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നു. ഇവനൊക്കെ പൊളിറ്റിക്കൽ തന്തയെന്നും ബയോളജിക്കൽ തന്തയുമെന്ന് രണ്ട് തന്തയുണ്ടോ.? എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ആ അമ്മയും മകളും വിളമ്പികൊടുത്തത് തിന്ന നേതാക്കന്മാർ ആരും ഇതിനെ എതിർത്തില്ലെന്നും അദ്ദേഹം വിമർശിച്ചു.

”ഏതോ ഒരുത്തൻ പറയുന്നു കരുണാകരന്റെ മകളുടെ പിതൃത്വത്തിൽ സംശയമുണ്ടെന്ന്. അവൻ പറയുന്നു പൊളിറ്റിക്കൽ പിതാവും ബയോളിജിക്കൽ പിതാവുമുണ്ടെന്ന്, രണ്ട് തന്തയുണ്ടോ ഒരാൾക്ക്, ഇല്ലല്ലോ ഒരു അച്ഛനല്ലേയൊള്ളൂ. ഇവനൊക്കെ പൊളിറ്റിക്കൽ തന്തയും ബയോളജിക്കൽ തന്തയുമുണ്ടോ.?

കരുണാകരൻ സാറിന്റെ മകളുടെ പിതൃത്വത്തെ സംശയിക്കുമ്പോൾ, അവിടെ നിന്നും, ആ അമ്മയും ആ മകളും വിളമ്പികൊടുത്തത് തിന്ന നേതാക്കന്മാരാണ്, ഇപ്പോഴത്തെ കേന്ദ്രത്തിലെ വലിയ നേതാക്കന്മാരുണ്ടല്ലോ, ഇപ്പോ കേരളത്തിൽ മത്സരിക്കാൻ വന്നിട്ടുണ്ട്. രമേശ് ചെന്നിത്തല മാത്രം ഇത് ശരിയല്ലെന്ന് പറഞ്ഞു. ബാക്കിയുള്ളവർ നന്ദികെട്ടവർ.

കരുണാകരന്റെ വീട്ടിലെത്തി പദ്മജ ചേച്ചി എന്നെ ഒന്നു കേറ്റിവിടണം എന്ന് പറഞ്ഞ് ലീഡറുടെയും പദ്മജ ചേച്ചിയുടെയും കാലുതൊട്ട് തൊഴുത ആൾക്കാരുണ്ട്. ഇതെല്ലാം ഞാൻ കണ്ടിട്ടുണ്ട്. രാഷ്‌ട്രീയ ബന്ധത്തിലല്ല. അവരുമായുള്ള കുടുംബത്തോടുള്ള അടുപ്പം കൊണ്ട് അറിഞ്ഞതാണ്. തോന്നിവാസം പറഞ്ഞ് നടന്നവൻ സംസ്കാരശൂന്യനാണ്. വിവരംകെട്ടവനാണ്. എന്നാൽ ഇത് കേട്ടിട്ട് മിണ്ടാതിരിക്കുന്നവർ, കണ്ണൂർ നിന്നാൽ തോറ്റുപോകുമെന്ന് ഭയന്ന് ആലപ്പുഴയിൽ കൊണ്ടുനിർത്തി മത്സരിപ്പിച്ച ലീഡറെ മറന്നവർ. ചില്ലറ തെമ്മാടിത്തരമല്ല പറഞ്ഞത്. എടാ നീ പറഞ്ഞത് ശരിയല്ലെന്ന് പറയാൻ ആരെങ്കിലും തയ്യാറായോ?

പണ്ട് കരുണാകരന്റെ വീട്ടിലേക്ക് മുണ്ടിനിടയിൽ ഏത്തപ്പഴവും തിരുകികൊണ്ട് ആളുകൾ അകത്തേക്ക് പോകുമായിരുന്നു. എന്നീട്ട് പുറത്ത് ഐജിയും ചീഫ് സെക്രട്ടറിയുമൊക്കെ നിൽക്കുമ്പോൾ,  ഈ ഏത്തപ്പഴം ആരും കാണാതെ പുറത്തെടുത്ത് തൊലിച്ച് തിന്നോണ്ട് പുറത്തേക്ക് വരും. അതായത്, അകത്ത് ചെന്ന് അടുക്കളയിൽ നിന്ന് ഫ്രൂട്ട്സും ഏത്തപ്പഴവുമൊക്കെ എടുത്ത് തിന്നാനുള്ള സ്വാതന്ത്രൃം ഇദ്ദേഹത്തിനുണ്ടെന്ന് പുറത്തുനിൽക്കുന്ന പോലീസിനെയും ചീഫ് സെക്രട്ടറിയേയും കാണിക്കണം എന്നിട്ട് ഇത് പറഞ്ഞ് പലതും സാധിച്ചെടുക്കും. കോൺ​ഗ്രസിന്റെ തനിനിറം അറിയാൻ വേണ്ടിയാണ് ഇത് പറയുന്നത്. ഈ പരട്ട പരിപാടിയൊക്കെ കാണിച്ച ആളുകൾ, അവരാരും ഈ തെമ്മാടിത്തരത്തിനെ എതിർത്തില്ല.

അന്തസ്സുള്ള, കരുണാകരന്റെ ആത്മാവിനോട് സ്നേ​ഹമുള്ള, കോൺ​ഗ്രസ്സുകാരുണ്ടെങ്കിൽ ഈ തിരഞ്ഞെടുപ്പിന് യുഡിഎഫിന് വോട്ട് ചെയ്യരുത്. കരുണാകരന്റെ ആനുകൂല്യങ്ങൾ പറ്റി, അദ്ദേഹത്തിന്റെ ​ഗ്രൂപ്പിൽ പ്രവർത്തിച്ച്, രാഷ്‌ട്രീയത്തിൽ ഉയർന്നു വന്നവർ, മന്ത്രിയായവർ, ആ കരുണാകരനെ കോൺ​ഗ്രസിന്റെ പുതിയ തലമുറ വിവരക്കേട് കൊണ്ട് അധിക്ഷേപിച്ചെങ്കിൽ മാപ്പ് പറയണം.” – ​ഗണേഷ് കുമാർ പറഞ്ഞു.‌

ഇക്കഴിഞ്ഞ ദിവസമാണ് പദ്മജാ വേണു​ഗോപൽ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപ പരാമർശം നടത്തിയത്. പദ്മജ ഇപ്പോൾ പൊളിറ്റിക്കലി തന്തയില്ലാത്ത മകളാണെന്നായിരുന്നു രാഹുലിന്റെ പരാമർശം. വലിയ പ്രതിഷേധമാണ് ഇതിന് പിന്നാലെയുണ്ടായത്. എന്നാൽ കോൺ​ഗ്രസിന്റെ പ്രമുഖ നേതാക്കളാരും രാഹുലിനെ തിരുത്താൻ തയ്യാറായില്ല. ചാനൽ ചർച്ചയിലൂടെ നേതാവായതാണ് ഇവരൊക്കെയെന്നും മറുപടി അർഹിക്കുന്നില്ലെന്നുമായിരുന്നു പദ്മജയുടെ മറുപടി.

Tags: BJPPadmaja VenugopalKB Ganesh KumarRahul Mankoottathil
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies