സംവിധായകൻ പ്രശാന്ത് വർമ്മയുടെ ഹിറ്റ് ചിത്രം ഹനുമാൻ ഉടൻ ഒ.ടി.ടിയിലെത്തും. തേജ സജ്ജയും അമൃത അയ്യറും മുഖ്യ കഥാപാത്രങ്ങളായ ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഡിസംബർ 12 ന് റിലീസായ ചിത്രം മൂന്നു മാസങ്ങൾക്ക് ശേഷമാണ് ഒടിടിയിൽ എത്തുന്നത്.
ആദ്യം മാർച്ച് രണ്ടിന് റിലീസാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് മാറ്റിവയ്‌ക്കുകയായിരുന്നു. നിലവിൽ 16-നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. സീ5 ലാണ് സ്ട്രീം ചെയ്യുക. ഹിന്ദി വേർഷൻ ജിയോ സിനിമയിലും ലഭ്യമാകും. സൂപ്പർനാച്ചുറൽ ജോണറിൽ വന്ന ചിത്രം തെലുങ്കിലെ പണം വാരൽ സിനിമകളിലൊന്നാണ്.
വിനയ് റായ്, വരലക്ഷ്മി ശരത്കുമാർ,രാജ് ദീപക് ഷെട്ടി,വെണ്ണല കിഷോർ, സത്യ, ഗെറ്റ് അപ് ശ്രീനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 60 കോടി ബഡ്ജറ്റിലെത്തിയ ചിത്രം 350 കോടി രൂപയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. 2024ലെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ രണ്ടാമതാണ് ഹനുമാൻ. ചിത്രത്തിന് സ്വീക്കൽ ഉണ്ടായേക്കും.