പഞ്ചസാരയോടും ഉപ്പിനോടും ആസക്തി തോന്നുന്ന നിരവധി പേരുണ്ട്. ഇത്തരം ആസക്തികൾ എതെങ്കിലും പോഷക ഘടങ്ങളുടെ കുറവായാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായും ഇതിനെ വിലയിരുത്താറുണ്ട്. ഉപ്പിനോടുള്ള ആസക്തി പൊതുവെ കാണപ്പെടാറുള്ള ഒന്നാണ്. എന്നാൽ ഉപ്പിന്റെ അമിതോപയോഗം പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും..
ഉപ്പിനോട് ആസക്തി തോന്നാനുള്ള കാരണങ്ങൾ
1. നിർജ്ജലീകരണം, ഉറക്കക്കുറവ്, അമിതമായ വിയർപ്പ്, മൈഗ്രൈൻ, വിരസത തുടങ്ങിയവ ഇത്തരം ആസക്തിക്ക് കാരണമാകാറുണ്ട്.
2. അഡിസൺസ് രോഗം (Addison’s disease) ഇതിലേക്ക് നയിച്ചേക്കാം. ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടാത്ത രോഗാവസ്ഥയാണ് അഡിസൺസ് രോഗം. ഇതിന് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
3. പോട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുകയെന്നതാണ് ഉപ്പിനോടുള്ള ആസക്തി കുറയ്‌ക്കാനുള്ള ഉപായം.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ:-
വാഴപ്പഴം: പൊട്ടാസ്യം ധാരാളം അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. ദൈനംദിനം കഴിക്കുന്ന ഭക്ഷണങ്ങളോടൊപ്പം വാഴപ്പഴം ഉപയോഗിക്കാം.
മധുക്കിഴങ്ങ്: പൊട്ടാസ്യം നന്നായി അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് മഞ്ഞുകാലത്തും യഥേഷ്ടം ലഭിക്കുന്ന വിഭവമാണ്. വളരെയധികം സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണിത്.
ചീര: പൊട്ടാസ്യം ധാരാളം അടങ്ങിയ ഇല വർഗ്ഗമാണ് ചീര. അയേൺ, ഫോളിക് ആസിഡ്, കാത്സ്യം, ഫൈബർ എന്നിവയും ചീരയിൽ ഉണ്ട്.















