കേന്ദ്ര തൊഴിൽ-ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ (ഇഎസ്‌ഐസി) നഴ്‌സിംഗ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.1,930 ഒഴിവുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ ഇങ്ങനെ…
ജനറൽ വിഭാഗത്തിൽ 892 ഒഴിവുകൾ
ഇഡബ്ല്യുഎസ് വിഭാഗത്തിൽ 193 ഒഴിവുകൾ
ഒബിസി വിഭാഗത്തിൽ 446 ഒഴിവുകൾ
എസ്‌സി വിഭാഗത്തിൽ 235 ഒഴിവുകൾ
എസ്ടി വിഭാഗത്തിൽ 164 ഒഴിവുകൾ
ആകെയുള്ളതിൽ 168 ഒഴിവുകൾ ദിവ്യാംഗർക്കായി നീക്കി വച്ചിരിക്കുന്നവയാണ്.
ലെവൽ-7 അനുസരിച്ചാകും ശമ്പളം ലഭ്യമാകുക. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 30 വയസാണ്. ഉദ്യോഗാർത്ഥികളുടെ യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ
www.upsc.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈൻ മുഖേന www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27-ആണ്.