ഡിആർഡിഒയിൽ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എയ്റോനോട്ടിക്കൽ/എയ്റോസ്പേസ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെല്ലോ (ജെആർഎഫ്) തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഏഴ് ഒഴിവുകളാണ് നിലവിലുള്ളത്.
ഒന്നാം ഡിവിഷനിൽ ബിഇ/ബിടെക് അല്ലെങ്കിൽ ബിരുദ, ബിരുദാനന്തര തലങ്ങളിൽ ഒന്നാം ഡിവിഷനോടുകൂടിയ എംഇ/എംടെക് ഉണ്ടായിരിക്കണം. പരമാവധി പ്രായപരിധി 28 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ വരുമാനമായി 37,000 രൂപയ്ക്കൊപ്പം എച്ച്ആർഎയും ലഭ്യമാകും.
വാക്ക് ഇൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. കാലാവധി ഫെലോഷിപ്പ് രണ്ട് വർഷത്തെ പ്രാരംഭ കാലയളവിലേക്ക് സാധുതയുള്ളതായി തുടരും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഡിആർഡിഒയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 27-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.