ഷെയ്ൻ വാട്‌സണെ മുഖ്യ പരിശീലകനാക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നിലവിൽ പരിശീലകനില്ലാതെയാണ് പാക് താരങ്ങൾ പരിശീലിക്കുന്നത്. ഏപ്രിലിൽ ന്യൂസീലൻഡിനെതിരായി നടക്കേണ്ട പരമ്പരയ്‌ക്ക് മുമ്പായി ഷെയ്‌നിനെ പരിശീലകനായി നിയമിക്കാനാണ് ബോർഡ് ശ്രമിക്കുന്നത്. എന്നാൽ ഇതിനോട് ഷെയ്ൻ ഇതുവരെയും താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം.
പാകിസ്താൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന്റെ പരിശീലകനാണ് ഷെയ്ൻ വാട്‌സൻ. ഷെയ്ൻ ഓഫർ അംഗീകരിച്ചില്ലെങ്കിൽ മുൻ വെസ്റ്റിൻഡീസ് നായകൻ ഡാരൻ സമിയെ പരിശീലകനാക്കാനുള്ള ശ്രമവും പിസിബി നടത്തുന്നുണ്ട്. വിരമിക്കലിന് ശേഷം സിഡ്‌നിയിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന താരം അപ്രതീക്ഷിതമായാണ് പാകിസ്താൻ സൂപ്പർ ലീഗിൽ പരിശീലക റോളിൽ എത്തിയത്.
യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിൽ സാൻഫ്രാൻസിസ്‌കോ യൂണികോൺസിന്റെ പരിശീലകനായും ഷെയ്ൻ വാട്‌സൻ പ്രവർത്തിച്ചിട്ടുണ്ട്. കമന്ററിയിലും സജീവമായ 42-കാരനായ ഷെയ്ൻ 2016-ലാണ് അവസാനമായി ഓസ്‌ട്രേലിയക്ക് വേണ്ടി പാഡണിഞ്ഞത്.















