തിരുവനന്തപുരം: കിള്ളിപ്പാലത്ത് 12 വയസുകാരനെ കാണാതായതായി പരാതി. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായതെന്ന് വീട്ടുകാർ പറഞ്ഞു.
കാണാതാകുമ്പോൾ നീല ഫുൾ കൈ ഷർട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.