പട്ന: സനാതന ധർമ്മത്തിനെതിരെയുള്ള വിദ്വേഷ പരാമർശത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തു. ഐപിസി സെക്ഷൻ 298 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ഹാജരാകണമെന്ന് ഭോജ്പൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു.
വാക്കുകളിലൂടെ ഒരു സമൂഹത്തിന്റെ മതവികാരം മനഃപൂർവം വ്രണപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. മതവികാരം മനഃപൂർവം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദങ്ങൾ, ആംഗ്യങ്ങൾ എന്നിവ ക്രിമിനൽ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാദ പരമാർശത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉദയനിധിക്കെതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ്, കർണാടക, ബിഹാർ, ജമ്മു കശ്മീർ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നാണ് അധികവും. ഈ എഫ്ഐആറുകൾ എല്ലാം ഒരുമിച്ചാക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സുപ്രീകോടതിയെ സമീച്ചിരുന്നു. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന് ശേഷം എന്തിനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി വിമർശിച്ചു.
2023 സെപ്റ്റംബറിൽ നടന്ന ഒരു സമ്മേളനത്തിനിടെയാണ് ഉദയനിധി സനാതന ധർമ്മത്തെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയത്.















