14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്. ബിസിസിഐയാണ് കഴിഞ്ഞ ദിവസം പന്ത് ഐപിഎല്ലിൽ വിക്കറ്റ് കീപ്പറുടെ റോളിൽ തയ്യാറാണെന്നുള്ള കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിലെത്തിയ പന്ത് നെറ്റ്‌സിൽ ബാറ്റിംഗ് പരിശീലനം നടത്തി. ത്രോഡൗൺ
സ്‌പെഷ്യലിസ്റ്റിന് കീഴിൽ ബാറ്റിംഗ് പരിശീലനം നടത്തുന്ന പന്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. നെറ്റ്‌സിൽ പരിശീലിക്കുന്നതിനിടെ താരം സിക്‌സ് പറത്തുന്നതാണ് വീഡിയോ. 2022 ഡിസംബർ 30-നുണ്ടായ വാഹനാപകടത്തെ തുടർന്ന് പന്തിന് കഴിഞ്ഞ ഐപിഎല്ലും ഏകദിന ലോകകപ്പുമെല്ലാം നഷ്ടമായിരുന്നു.
He Is Totally Fit And Fine 🥹🫶
And Giving Vibes Like 2019
He got Slim .😉 No One Will troll Him .. Just Perform Well @RishabhPant17 #RishabhPant #DelhiCapitals #TATAIPL2024 pic.twitter.com/bQ4yTPeqPV— Kiran Kumar Grandhi (@kkgrandhiDC) March 13, 2024
“>
രണ്ടാം വരവെന്നാണ് താരം തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്. ക്രിക്കറ്റിൽ വീണ്ടും അരങ്ങേറ്റം കുറിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. വലിയ ആവേശവും ആശങ്കയുമെല്ലാം എനിക്കുണ്ട്. വീണ്ടും കളിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല, എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു. ഡൽഹി ടീമിലേക്കും ഐപിഎല്ലിലേക്കും തിരിച്ചുവരാനാകുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. തിരിച്ചു വരവിൽ ബിസിസിഐയോടും ടീമംഗങ്ങളോടും ആരാധകരോടും എല്ലാം നന്ദി പറയാൻ ആഗ്രഹിക്കുന്നു. – പന്ത് പറഞ്ഞു. 23-ന് ചണ്ഡീഗഡിൽ പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തോടെയാണ് ഡൽഹി തങ്ങളുടെ ഐപിഎൽ സീസൺ ആരംഭിക്കുന്നത്.