ബ്ലാക്ക് ഡെത്ത്.?, 1000-ലധികം അസ്ഥികൂടങ്ങൾ; കണ്ടെത്തിയത് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം; പ്ളേഗിന് ഇരയായവരുടേതെന്ന് സംശയം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ബ്ലാക്ക് ഡെത്ത്.?, 1000-ലധികം അസ്ഥികൂടങ്ങൾ; കണ്ടെത്തിയത് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം; പ്ളേഗിന് ഇരയായവരുടേതെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

ബെർലിൻ : തെക്കൻ ജർമ്മൻ നഗരമായ ന്യൂറംബർഗിന്റെ മധ്യഭാഗത്തുള്ള കൂട്ടക്കുഴിമാടങ്ങളിൽ 1000-ലധികം അസ്ഥികൂടങ്ങൾ കണ്ടെത്തി.പുതിയ അപ്പാർട്ടുമെൻ്റുകളുടെ നിർമാണത്തിന്റെ ഭാഗമായി പുരാവസ്തു പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. എട്ട് കുഴികൾ തിരിച്ചറിഞ്ഞു, ഓരോന്നിലും നൂറുകണക്കിന് മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ഈ കുഴികളിൽ അടക്കം ചെയ്യപ്പെട്ടവർ പ്ലേഗിന് ഇരയായവരാണെന്നു കണക്കാക്കുന്നു.

പുരാവസ്തു ഗവേഷണ കമ്പനിയായ ഇൻ ടെറ വെരിറ്റാസിന്റെ പഠനങ്ങൾ പ്രകാരം, പ്ലേഗു മൂലം മരണമടഞ്ഞവർക്കുള്ള കൂട്ടക്കുഴിമാടങ്ങളിൽ യൂറോപ്പിലെ എക്കാലത്തെയും വലിയതായിരിക്കും ജർമ്മനിയിൽ ഇപ്പോൾ കണ്ടെത്തിയത് എന്നാണ് വിദഗ്‌ദ്ധാഭിപ്രായം.

കണ്ടെത്തിയ കുഴികളിലെ മാസ് ഗ്രേവ് 4 (MG 4) നിർമ്മിച്ചത് 1400 കളുടെ അവസാനത്തിനും 1600 കളുടെ തുടക്കത്തിനും ഇടയിലാണ് എന്നാണ് റേഡിയോകാർബൺ ഡേറ്റിംഗ് സൂചിപ്പിക്കുന്നത്. MG 2 ൽ കണ്ടെത്തിയ വെള്ളി നാണയങ്ങൾ സൂചിപ്പിക്കുന്നത് ആ കുഴിമാടം 1619 അല്ലെങ്കിൽ 1622 ന് ശേഷം നിർമ്മിച്ചതാണെന്ന്. 1622 നും 1634 നും ഇടയിൽ ഉണ്ടായ പ്ലേഗ് പകർച്ചവ്യാധികളിൽ നിന്നുള്ളതാണ് ബാക്കി ശവക്കുഴികൾ. 1943-ലെ രണ്ടാം ലോകമഹായുദ്ധസമയത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ആ കൂട്ടക്കുഴിമാടത്തിന് കേടുപാടുകൾ സംഭവിച്ചു എന്നും അനുമാനിക്കുന്നു.

 

16-ഉം 17-ഉം നൂറ്റാണ്ടുകൾക്കിടയിൽ ന്യൂറംബർഗിൽ 3 വലുതും ചെറുതുമായ പ്ലേഗ് മഹാമാരി പൊട്ടിപ്പുറപ്പെട്ടിരുന്നു; 1533 (5,000 മരണം), 1563 (10,000 മരണം), 1634 (15,000 മരണം) എന്നിങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ട മരണക്കണക്കുകൾ.

യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ബ്യൂബോണിക് പ്ലേഗാണ് ” ബ്ലാക്ക് ഡെത്ത് ” . 1346 നും 1353 നും ഇടയിലാണ് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ യൂറോപ്യൻ ബ്യൂബോണിക് പ്ലേഗ് പകർച്ചവ്യാധി ഉണ്ടായത്. അതിൽ ഒരുപക്ഷേ യൂറോപ്പിലെ ജനസംഖ്യയുടെ പകുതി,ഏകദേശം 50 ദശലക്ഷം ആളുകൾ മരിച്ചു. തുടർന്നുള്ള 400-500 വർഷങ്ങളിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ പ്ളേഗിന്റെ വിളയാട്ടമായിരുന്നു. പ്ളേഗ് അഥവാ ബ്ളാക്ക് ഡെത്ത് മൂലമുള്ള മൊത്തം മരണങ്ങൾ 75-നും 200 ദശലക്ഷത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.

ന്യൂറംബർഗിലെ സെൻ്റ് റോച്ചസ് പോലുള്ള പരമ്പരാഗത പ്ലേഗ് സെമിത്തേരികളിൽ നിന്ന് വ്യത്യസ്തമായി, ഈ ഇരകളെ ക്രിസ്ത്യൻ ആചാരങ്ങൾക്കനുസൃതമായി അടക്കം ചെയ്തിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഈ മഹാമാരി പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ദ്രുതഗതിയിലുള്ള ശവസംസ്‌കാരത്തിന്റെ ആവശ്യകത ഉണ്ടായി എന്നതാണ് ഇതിനു കാരണം .

യെർസിനിയ പെസ്റ്റിസ് എന്ന പ്ലേഗ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ വിശകലനം ആവശ്യമാണ്.

യൂറോപ്പിലെ അവസാനത്തെ മാരകമായ ബ്ലാക്ക് ഡെത്ത് പകർച്ചവ്യാധി പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു. ഇന്നും ഓരോ വർഷവും നൂറുകണക്കിന് കേസുകളുണ്ട് . ഇവയിൽ ഏകദേശം 10% കേസുകൾ ചികിത്സിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിക്കുന്നു.

Tags: germanygiant plague graveNurembergPlague VictimsBlack Death
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies