പാകിസ്താൻ പ്രീമിയർ ലീഗിനിടെ വൈറലായി ബാബർ അസമിന്റെ രസകരമായ വീഡിയോ. കറാച്ചി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് സംഭവം. പെഷവാർ സാൽമി നായകൻ ബാബർ രണ്ടാം ഇന്നിംഗ്സിൽ റോവ്മാൻ പവലിനൊപ്പം ഫീൾഡിന് ഇറങ്ങവേ കമന്റേന്റേഴ്സിനൊപ്പം സംസാരിച്ച് വരികെയായിരുന്നു.
പിന്നീട് ഫീൾഡ് സെറ്റ് ചെയ്യുന്നതിനിടെ സ്പൈഡർ കാമറയും താരത്തെ പിന്തുടർന്നു. ഇത് താരം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് ബാബറിന്റെ പിന്നിൽ നിന്ന് കാമറ മുന്നിലേക്ക് വന്നതോടെ താരം ഞെട്ടുന്നതാണ് വീഡിയോയിൽ. മറ്റെന്തോ ആണെന്ന് കരുതിയാണ് താരം കാമറക്ക് അരികിൽ നിന്ന് കുതറി മാറിയത്.
ഇതാണ് പിന്നീട് ചിരിപടർത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി. അതേസമയം താരത്തിന്റെ ടീം പ്ലേ ഓഫിന് യോഗ്യത നേടി. കറാച്ചി കിംഗ്സിനെ രണ്ടു റൺസിനാണ് തോൽപ്പിച്ചത്.
such a kid ☹️ pic.twitter.com/GfcHGicVzS
— abdullah. (@babarcoded) March 11, 2024
“>















