മറ്റ് രാജ്യങ്ങളിൽ പാകിസ്താനികൾ ആരംഭിക്കുന്ന ബിസിനസുകൾക്ക് നൽകുന്നത് ഇന്ത്യൻ പേരുകൾ. പാകിസ്താന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള മോശം പ്രതിച്ഛായയെ മറികടക്കാനാണ് ഇത്തരം പരിപാടി ഒപ്പിക്കുന്നത്. പാക് യൂട്യൂബർ സന അംജദിനോടാണ് പാക് പൗരൻമാർ ബിസിനസ് കുതന്ത്രങ്ങൾ വെളിപ്പെടുത്തിയത്.
ജപ്പാനിലെ പാക് റസ്റ്റോറൻ്റുകൾക്ക് ഇന്ത്യൻ പേരുകളാണ് നൽകിയിട്ടുള്ളതെന്ന് ഒരു പാകിസ്താനി പറഞ്ഞു. കാരണം നമ്മൾ പാകിസ്താനികളാണെന്ന് പറഞ്ഞാൽ ജപ്പാൻകാർ ഒന്നും വാങ്ങില്ല. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യൻ പേരുകളാണ് പാകിസ്താനികൾ കടയ്‌ക്ക് നൽകുന്നത്. ആളുകൾ ഞങ്ങളെ സംശയത്തോടെയാണ് നോക്കുന്നത്. നമ്മൾ സത്യസന്ധമായി പെരുമാറിയേക്കില്ലെന്ന് പലർക്കും തോന്നുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ലഭിക്കുന്ന ബഹുമാനം നമുക്ക് ലഭിക്കാത്തതിന്റെ കാരണം ഇതാണ്. ഈ അവസ്ഥ യൂറോപ്പിലോ ജപ്പാനിലോ മാത്രമല്ല. ഗൾഫ് രാജ്യങ്ങളിൽ പോലും പാകിസ്താനികളുടെ പ്രതിച്ഛായയില്ല. അവിടെയും ഇന്ത്യക്കാർക്കാണ് കൂടുതൽ മുൻഗണന. പാക് പാസ്‌പോർട്ട് ആണെങ്കിൽ യുഎസ് എയർപോർട്ടിൽ നീണ്ട പരിശോധന നടത്തും.
തകർച്ച നേരിടുന്ന സാമ്പത്തിക വ്യവസ്ഥയുടെ പേരിൽ പാകിസ്താനിലെ ജനങ്ങൾ ഒന്നാകെ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മോശം അവസ്ഥയിൽ നിന്ന് രാജ്യത്തെ എങ്ങനെ കരകയറ്റാം സർക്കാരുകൾക്ക് വ്യക്തമായ ധാരണയില്ല. ഏത് സർക്കാർ വന്നാലും വിദേശത്ത് നിന്ന് എങ്ങനെ സഹായം ലഭിക്കും എന്നതിലാണ് ശ്രദ്ധ. ഐഎംഎഫിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും പണം വാങ്ങി ധൂർത്തടിക്കുന്നു. എല്ലാം കൂടിയായപ്പോൾ വിദേശത്ത് പാകിസ്താന് ഒരു വിലയുമില്ല, പാക് പൗരൻമാർ പറഞ്ഞു