തമിഴ് സൂപ്പർതാരം അജിത് കുമാറും മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ സംവിധായകൻ ആദിക് രവിചന്ദ്രനും ഒരുമിക്കുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടെറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘ഗുഡ് ബാഡ് അഗ്ലി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും.
ആക്ഷന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൻ താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് വിവരം. ജൂൺ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 പൊങ്കൽ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. റോക്‌സ്റ്റാർ ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.