ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തെ സമഗ്ര വികസനത്തിലേക്ക് നയിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സഹ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ സംഘടിപ്പിച്ച റോസ്ഗർ ആധാരിത് ജൻകല്യൺ പോർട്ടലിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മണിക് സഹ.
‘മോദി സർക്കാർ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ വികസനത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. അദ്ദേഹം ജനങ്ങളെ സ്വപ്നം കാണിക്കുന്നു.
സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ് മോദിസർക്കാർ പ്രവർത്തിക്കുന്നത്. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളിലുള്ള ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പദ്ധതികളിലൂടെ പ്രയോജനം ലഭിക്കുന്നു.
പട്ടികജാതി ക്ഷേമ പദ്ധതികളിലൂടെ വിദ്യാർത്ഥികൾക്ക് വിവിധ സ്‌കോളർഷിപ്പുകൾ നൽകുന്നു. പട്ടികജാതിക്കാർക്ക് വിവിധ വായ്പങ്ങൾ ലഭ്യമാകുന്നു. രാജ്യത്തിന്റെ ക്ഷേമത്തിനായി തുടർച്ചയായി മോദി സർക്കാർ പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പ്രയത്നം മൂലം സംസ്ഥാനത്ത് ഇന്ന് 56,000 സ്വയം സഹായ സംഘങ്ങളുണ്ട്. ജനങ്ങളുടെ ക്ഷേമമാണ് മോദി സർക്കാരിന്റെ ലക്ഷ്യം’ – മണിക് സഹ പറഞ്ഞു.