പത്തനംതിട്ട: സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് പദ്മജ വേണുഗോപാൽ. സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണനയാണ് ബിജെപി നൽകുന്നതെന്നും ഇത്രയും കാലം കോൺഗ്രസിൽ അപമാനം മാത്രം സഹിച്ചായിരുന്നു നിന്നിരുന്നതെന്നും പദ്മജ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പദ്മജാ വേണുഗോപാൽ.
” സിപിഎമ്മിനും കോൺഗ്രസിനും നല്ല നേതാക്കളില്ല. അവർ സ്ത്രീകൾക്ക് സംവരണം നൽകണമെന്ന് ആഗ്രഹിക്കുന്നില്ല. എന്നാൽ വനിതകൾക്ക് ബിജെപി അർഹമായ പരിഗണന നൽകുന്നുണ്ട്. തിരഞ്ഞെടുപ്പ് തീരുന്നതോട് കൂടി എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങൾ ആകർഷിച്ച് തന്നെയാണ് ബിജെപിയിൽ ഞാൻ ചേർന്നത്.”-പദ്മജ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവർത്തനങ്ങൾ അനവധിയാണ്. എണ്ണിയാൽ തീരാത്ത വികസനപ്രവർത്തനങ്ങളാണ് അദ്ദേഹം 10 വർഷത്തിനിടെ രാജ്യത്ത് കൊണ്ടുവന്നത്. വികസന പ്രവർത്തനങ്ങൾ നടത്താൻ സ്വന്തം ജീവിതം ഭാരതത്തിനായി മാറ്റി വച്ചിരിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹത്തിന്റെ കുടുംബം ഇവിടുത്തെ ജനങ്ങളാണെന്നും പദ്മജ വ്യക്തമാക്കി.















