ന്യൂഡൽഹി: മതത്തിന്റെ പേരിൽ വേർതിരിവുകളില്ലാത്ത, യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കണപ്പെടുന്ന യഥാർത്ഥ മതേതര രാജ്യമാണ് ഇന്ത്യയെന്ന് ഷെഹ്‌ല റാഷിദ്. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ് ഷെഹ്ലയുടെ പ്രതികരണം. ജെഎൻയുവിലെ പൂർവ്വ വിദ്യർത്ഥിയായ ഷെഹ്‌ല കന്നയ്യ കുമാർ, ഉമർ ഖാലിദ് അടങ്ങിയ തുക്‌ഡെ ഗ്യാംഗിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു
നമ്മുടെ രാജ്യത്തെ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്ന് ഗ്രാൻ്റുകൾ ലഭിക്കുന്നുണ്ടെന്ന് ഷെഹ്‌ല റാഷിദ് പറഞ്ഞു. എല്ലാ മതങ്ങളുടെയും സമത്വ രൂപമാണ് ഇന്ത്യൻ മതേതരത്വം. പുതിയ പാർലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ ഇസ്‌ലാം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനകൾ നടന്നു. ഞാൻ അഭിമാനിയായ മുസ്ലീമാണെങ്കിൽ എന്റെ രാജ്യത്തെ പ്രധാനമന്ത്രിക്ക് അഭിമാനിയായ ഹിന്ദുവാകുന്നതിൽ എന്താണ് തെറ്റെന്ന് ഷെഹ്‌ല ചോദിച്ചു.
എല്ലാവരേയും യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കണിക്കുന്നതാണ് യഥാർത്ഥ മതേതരത്വമെന്നു ഷെഹ്‌ല പറഞ്ഞു. അടുത്തിടെ ഒരു മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ക്രിക്കറ്റ് താരത്തിന് അർജുന അവാർഡ് നൽകി, ഒരു വിദ്യാഭ്യാസ വിചക്ഷണന് പത്മശ്രീ നൽകി, ഒരു മുസ്ലീം സ്ത്രീ ബഹിരാകാശ പദ്ധതിയായ മിഷൻ ആദിത്യയുടെയും ചന്ദ്രയന്റെയും ചുമതലയേറ്റെടുത്തു. ഇതാണ് ഇന്നത്തെ ഇന്ത്യയെന്ന് അവർ കൂട്ടിച്ചേർത്തു.
ജെഎൻയുവിലെ പൂർവ്വ വിദ്യർത്ഥിയായ ഷെഹ്‌ല ദേശവിരുദ്ധ നിലപാടുകളിലൂടെയാണ് ആദ്യം വാർത്തകളിൽ ഇടം പിടിച്ചത്. ശ്രീനഗർ സ്വദേശിനിയായ ഇവർ 2015-16 കാലഘട്ടത്തിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ വൈസ്പ്രസിഡന്റുമായിരുന്നു. കശ്മീരിലെ മാറിയ സാഹചര്യത്തിന് കഴിഞ്ഞ വർഷം ഷെഹ്‌ല പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിസ്വാർത്ഥമായ പ്രവർത്തനമാണ് തന്റെ നിലപാട് മാറ്റത്തിന് കാരണമെന്ന് ഷെഹ്‌ല പറഞ്ഞു. ഇടത്-ദേശവിരുദ്ധ സംഘടനകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ ഷെഹ്‌ല റാഷിദ് തയ്യാറല്ല.















