തിരുച്ചിറപ്പള്ളി: ട്രിച്ചിയിലെ തിരുവെരുമ്പൂരിനടുത്തുള്ള ഉത്ഖനനങ്ങളിൽ എ ഡി പത്താം നൂറ്റാണ്ടിലെ പുരാതന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചോള രാജവംശത്തിന്റെ ഭരണകാലത്തെ ക്ഷേത്രമാണിത്.
തിരുവെരുമ്പൂരിനടുത്ത് കുംഭകുടി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് ക്ഷേത്രം കണ്ടെത്തിയത്. കളകളാൽ മൂടപ്പെട്ടിരിക്കുന്ന അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ സ്ഥലത്തായതിനാൽ ക്ഷേത്രസ്ഥലം പര്യവേഷണം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ശ്രീവില്ലിപുത്തൂരിൽ മഹാവിഷ്ണുവിന്റേയും, വൈഷ്ണവി ദേവിയുടെയും വിഗ്രഹങ്ങൾ കണ്ടെത്തി;1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
തിരുച്ചിറപ്പള്ളിയിലെ എച്ച്എബിപി ഫാക്ടറിയി ജീവനക്കാരനായ ധനശേഖറാണ് ക്ഷേത്രത്തെക്കുറിച്ച് ആതൃപടൈ ഹിസ്റ്റോറിക്കൽ സൊസൈറ്റിയെ അറിയിച്ചത്. സൊസൈറ്റിയിലെ അംഗമായ പാർഥിബൻ സർവേയ്ക്ക് നേതൃത്വം നൽകി, ക്ഷേത്രത്തിനുള്ളിലെ ശിലാ കൊത്തുപണികൾ, ചോള കാലഘട്ടത്തിലെ വാസ്തുവിദ്യാ വൈദഗ്ധ്യത്തിലേക്ക് വെളിച്ചം വീശുന്നു.
കുംഭകുടി ഗ്രാമത്തിൽ നടത്തിയ ഈ കണ്ടെത്തൽ പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ചരിത്രകാരന്മാരിലും നാട്ടുകാരിലും പ്രത്യേക ആവേശം ഉയർത്തിയിട്ടുണ്ട്.
വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം.
വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം
തമിഴ് ലിഖിതങ്ങളുള്ള മൂന്ന് കല്ലുകൾ പര്യവേഷണ സംഘം കണ്ടെടുത്തു. ക്ഷേത്രത്തിന്റെ പാർശ്വഭിത്തികൾ കാലക്രമേണ അപ്രത്യക്ഷമായി. അവശിഷ്ടങ്ങൾക്കിടയിൽ 2.5 അടി ഉയരമുള്ള ശിവലിംഗം കണ്ടെടുത്തു.
ക്ഷേത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ വിക്രമ ചോളന്റെ പേരിലുള്ള ഒരു ലിഖിതം പട്ടണത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകൾ നൽകുന്നു. “പാണ്ഡ്യ കുലശനി വളനാട്ടു തെങ്കരൈ ബ്രഹ്മ തെയ്യം ശ്രീ ചോളമാദേവി ചതുർവേദി മംഗലം” എന്നാണ് ഈ ലിഖിതം ഈ പ്രദേശത്തെ പരാമർശിക്കുന്നത്.
മുസ്ളീം ഭരണാധികാരികളുടെ ആക്രമണം ഭയന്ന് മണ്ണിട്ടുമൂടിയ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടത്തി; ഉയർന്നുവന്നത് മഹാവിഷ്ണു, ശ്രീദേവി, ഭൂദേവി മൂർത്തികൾ.
കാവേരി നദിയുടെ തെക്കൻ തീരത്തുള്ള പാണ്ഡ്യ കുലശാനി വളനാട്ടിൽ (ചോളന്റെ ഭരണവിഭാഗം) ക്ഷേത്രം സ്ഥിതി ചെയ്യുന്നതായി ലിഖിതത്തിൽ പറയുന്നു
ഖനനത്തിൽ വെളിപ്പെട്ട ക്ഷേത്രം അതീവ ജീർണാവസ്ഥയിലാണെങ്കിലും, പ്രാദേശിക ശൈവ വിശ്വാസികൾ ഗ്രാമവാസികളുമായി സഹകരിച്ച്, അത്പുനഃസ്ഥാപിക്കാനും പുതുക്കിപ്പണിയാനുമുള്ള ദൗത്യം ഏറ്റെടുത്തു കഴിഞ്ഞു. ശിവരാത്രിക്ക് ക്ഷേത്രപരിസരത്ത് ഒരു പ്രത്യേക ആരാധനാ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.
5000 ൽ പരം പുരാതനനാണയങ്ങൾ, സ്വർണ്ണത്തകിടുകൾ, പൂജാപാത്രങ്ങൾ; ട്രെഷറിയിൽ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം; ഫസെൻഡ ബിൽഡിങ്ങിലെ രഹസ്യങ്ങളറിയാം.
“കുമ്പക്കുടി” എന്ന പേര് ഒരു സഹസ്രാബ്ദത്തിലേറെയായി നിലനിൽക്കുന്നുണ്ടെന്ന് പ്രാദേശിക ദിനപത്രങ്ങൾ റിപ്പോർട് ചെയ്തു. ചോളമാദേവി സഭയ്ക്കൊപ്പം കവിർനാട്ടിലെ വെള്ളാളർ കുമ്പക്കുടി നടൽവൻ തുടങ്ങിയ വ്യക്തികൾ ക്ഷേത്രത്തിന് ഭൂമി സംഭാവന നൽകിയതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. മറ്റു ലിഖിതങ്ങളിൽ ലാൽഗുഡിക്കടുത്തുള്ള അൻബിലുരുഡയാർ, തിരുവെങ്കടുടയാർ എന്നിവരെ പരാമർശിക്കുന്നു.
ബലികൊടുത്തത് 31 പേരെ; കല്ലറ തുറന്നപ്പോൾ നിറയെ സ്വർണ്ണ നിധികൾ; പനാമയിൽ കണ്ടെത്തിയ 1,200 വർഷം പഴക്കമുള്ള ശവകുടീരം അദ്ഭുതമാകുന്നു.
ക്ഷേത്രത്തിന്റെ ചിതറിക്കിടക്കുന്ന നിർമ്മാണക്കല്ലുകളെക്കുറിച്ചുള്ള വിശദമായ പഠനം ചോള കാലഘട്ടത്തിലെ ജീവിതത്തെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകുമെന്നും പ്രദേശത്തിന്റെ സാംസ്കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുമെന്ന് പാർഥിബൻ അഭിപ്രായപ്പെടുന്നു.
ബ്ലാക്ക് ഡെത്ത്.?, 1000-ലധികം അസ്ഥികൂടങ്ങൾ; കണ്ടെത്തിയത് യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം; പ്ളേഗിന് ഇരയായവരുടേതെന്ന് സംശയം.
തമിഴ്നാടിന്റെ ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ച ചോള രാജാക്കന്മാർ ക്ഷേത്രങ്ങളുടെയും വാസ്തുവിദ്യാ വിസ്മയങ്ങളുടെയും സംരക്ഷണത്തിന് പേരുകേട്ടവരായിരുന്നു. ശൈവരായിരുന്ന സാമ്രാജ്യത്വ ചോളർ അവരുടെ പുരാതന തലസ്ഥാനം ട്രിച്ചിക്കടുത്തുള്ള ഉറയൂരിലാണ് സ്ഥാപിച്ചത്.