കാസർകോട്: അയൽവാസിയായ ആശുപത്രി ജീവനക്കാരിയുടെ മൊബൈൽ നമ്പർ തരപ്പെടുത്താൻ ഡ്യൂട്ടി നാടകം കളിച്ച പോലീസുകാൻ ഒടുവിൽ കുടുങ്ങി. കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിപിഒ മോഹനനാണ് അറസ്റ്റിലായത്. മദ്യലഹരിയിലെത്തി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച ഇയാൾക്കെതിരെ രാജപുരം പോലീസ് കേസെടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമെന്ന പേരിൽ ജീവനക്കാരുടെ നമ്പർ വാങ്ങാൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിയ പ്രതി. ജീവനക്കാരുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടു. സ്ഥിരം ജീവനക്കാരുടെ വിവരങ്ങൾ ഒരാൾ കുറിച്ചു നൽകി. എന്നാൽ മടങ്ങിപോയ ഇയാൾ വീണ്ടുമെത്തി ലാബിൽ നിൽക്കുന്ന യുവതിയുടെ വിവരവും ചേർക്കമെന്ന് ആവശ്യപ്പെട്ടു.
പന്തികേട് തോന്നിയ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ആശുപത്രിയിലെ ഉകരണങ്ങൾ തകർത്ത പോലീസുകാരൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ തടഞ്ഞുവച്ചു പോലീസിന് കൈമാറി. യുവതിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹജരാക്കി റിമാൻഡ് ചെയ്ചു.















