കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ മലേഷ്യയിൽ നിന്ന് എത്തിയ തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീനെ കസ്റ്റംസ് പിടികൂടി. പേസ്റ്റ് രൂപത്തിലാക്കിയ 80 പവനോളം തൂക്കം വരുന്ന സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഗുളികയുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്.