ആരോഗ്യമായ ശരീരത്തിന് മതിയായ ഉറക്കം അനിവാര്യമാണ്. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂ്ർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഊർജ്ജമുള്ള ശരീരവും മനസും വേണമെങ്കിൽ കൃത്യമായ ഉറക്കശീലം പിന്തുടരേണ്ടതാണ്. എന്നാൽ ടിവിയും മൊബൈൽ ഫോൺ ഉപയോഗവും പലപ്പോഴും ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
എന്നാൽ കൃത്യമായ ഉറങ്ങാനും ഉറക്കത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..
- ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ് മെലാടോണിൻ എന്ന രാസപദാർത്ഥം. മെലാടോണിൻ സമ്പന്നമാണ് ചെറി. ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന പാൽ, മത്സ്യം, നട്സ് എന്നിവയും കഴിക്കാവുന്നതാണ്.
- ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന മറ്റൊന്നാണ് ബദാം. ഉത്കണ്ഠ കുറയ്‌ക്കുന്നതിനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ശാന്തമായ ഉറക്കം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.
- പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ഏത്തപ്പഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. മസിലുകളെ ശാന്തമാക്കുന്നതിനും ഉറക്കം ക്രമീകരിക്കുന്നതിനും ബൃഹത് പങ്ക് വഹിക്കുന്നു. തലച്ചോറിനെ ശാന്തമാക്കുന്ന ട്രിപ്റ്റോഫാൻ എന്ന രാസപദാർത്ഥം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
- ഓട്‌സിലും ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ ഉത്പാദിപ്പിക്കുന്നതിൽ സഹായിക്കുന്നു. കോപ്ലക്സ് കാർബോ ഹൈഡ്രേറ്റും മെലാടോണിനും കൊണ്ട് സമ്പന്നമായ ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിനും ഗുണമേകുന്നു.
- വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും സെറോടോണിനും അടങ്ങിയ കിവി കഴിക്കുന്നതും ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നു.
- മെലറ്റോണിൻ, സെറോടോണിൻ, മഗ്നീഷ്യം എന്നിവയുൾപ്പെടെ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംയുക്തങ്ങൾ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വാൽനട്ട് കഴിക്കുന്നത് നല്ലതാണ്.















