തിരുവനന്തപുരം: മോദി ഭരണം അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഐ എംപി ബിനോയ് വിശ്വം. എൽഡിഎഫ് അനുകൂലമായ ഒരു കാറ്റ് വീശുന്നുണ്ട്. ആ കാറ്റ് വരും ദിവസങ്ങളിൽ ശക്തിപ്പെടും. കേരളത്തിലെ 20 സീറ്റും എൽഡിഎഫ് നേടും. ഇത് വെറും സ്വപ്‌നമല്ല. ഈ തിരഞ്ഞെടുപ്പിൽ മോദി വാഴ്ചയ്‌ക്ക് അന്ത്യം കുറിക്കലാണ് തങ്ങളുടെ ലക്ഷ്യം എന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് ദിവസം മാറ്റണമെന്ന ഇസ്ലാമിക സംഘടനകളുടെ ആവശ്യം ന്യായമാണെന്നും ബിനോയ് വിശ്വം വാദിച്ചു. ഇലക്ഷൻ തിരഞ്ഞെടുപ്പ് ദിവസം നിശ്ചയിച്ചിരിക്കുന്നത് വെള്ളിയാഴ്ച ദിവസമാണ്. വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധുമുട്ടുകളെപ്പറ്റി ഒരു സമൂഹം പറഞ്ഞു കഴിഞ്ഞു. അത് അവഗണിക്കാൻ പാടില്ല എന്നാണ് മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബിനോയ് വിശ്വം പറഞ്ഞത്.