കോൺഗ്രസ് നേതാവും ബദ്രിനാഥ് സിറ്റിംഗ് എം.എൽ.എയുമായ രാജേന്ദ്ര ഭണ്ഡാരി ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, പീയുഷ് ഗോയൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഭണ്ഡാരി അംഗത്വം സ്വീകരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ കോൺഗ്രസ് നേതൃത്വത്തിന് വമ്പൻ തിരിച്ചടിയാണിത്.
ബദ്രിനാഥിലെ ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നിന്ന് അഴിമതി തുടച്ചു നീക്കാനും പൈതൃക സംരക്ഷിച്ച് വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാനും സ്വീകരിച്ച പാതയാണ് ഭണ്ഡാരിക്ക് ബിജെപിയിലേക്ക് വരാൻ പ്രചോദനമേകിയത്.
തുടർന്നും അദ്ദേഹം നിശ്ചയദാർഢ്യത്തോടെ ബദ്രിനാഥിലെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നു-പീയുഷ് ഗോയൽ പറഞ്ഞു.ബിജെപി ഉത്തരാഖണ്ഡിലെ അഞ്ചു ലോക്സഭ സീറ്റിലും വിജയം ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഭണ്ഡാരിയുടെ വരവ് നമ്മുടെ കുടുംബത്തിന് ഊർജവും കരുത്തും പകരും. ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു- ധാമി പറഞ്ഞു.