തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെ ക്രിക്കറ്റ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ. എസ്.ജയരാജൻ എവറോളിംഗ് ട്രോഫിയ്‌ക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെൻ്റാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തത്. കാട്ടാക്കടയിലെ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടന്നത്.
ടൂർണമെന്റിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു. ഭാരതീയ മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്.
പഴയ ക്രിക്കറ്റ് ആവേശത്തിന്റെ ഓർമ്മകളെ തിരികെ കൊണ്ടുവന്നുവെന്ന് ഉദ്ഘാടനത്തിൽ പങ്കെടുത്ത ശേഷം കേന്ദ്രമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.















