ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഗേറ്റ് 2024 ഫലം പുറത്തുവിട്ടു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഫലം പരിശോധിക്കാവുന്നതാണ്. മാർച്ച് 23-മുതൽ സ്‌കോർ കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. കട്ട് ഓഫ് മാർക്കും ഇതിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എൻറോൾമെന്റ് ഐഡി അഥവാ ഇമെയിൽ, പാസ്‌വേർഡ് ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് goaps.iisc.ac.in/login എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.















