ആന്ധ്രയിലെ മഹാറാലിക്കിടെ ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസംഗം കാണാൻ ലൈറ്റ് ടവറിന് മുകളിൽ ജനങ്ങൾ വലിഞ്ഞു കയറിയതോടെയാണ് പ്രധാനമന്ത്രി ഇടപെട്ടത്. പവൻ കല്യാണിന്റെ ജനസേന പാർട്ടി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്നിവർക്കൊപ്പം നടത്തിയ മെഗാറാലിക്ക് ശേഷം നടന്ന പൊതുയോഗത്തിനിടെ ജെ.എസ്.പി നേതാവ് പവൻ കല്യാൺ പ്രസംഗിക്കുന്നതിനിടെ യുവാക്കൾ ടവറിലേക്ക് വലിഞ്ഞുകയറി. ഇതോടെ നരേന്ദ്ര മോദി പെട്ടെന്ന് ഇടപെടുകയായിരുന്നു. യുവാക്കളോട് താഴെയിറങ്ങാൻ അഭ്യർത്ഥിച്ച അദ്ദേഹം നിങ്ങളുടെ ജീവൻ ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണെന്നും പറഞ്ഞു.
‘പോലീസുകാർ ആരെങ്കിലും അവരോട് താഴെയിറങ്ങാൻ പറയണം. നിങ്ങളെന്താണ് ചെയ്യുന്നത്,അവിടെ വൈദ്യുത ലൈനുകളുണ്ട്. ദയവായി താഴെയിറങ്ങൂ. നിങ്ങളുടെ ജീവൻ ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. മദ്ധ്യമങ്ങൾ നിങ്ങളുടെ ചിത്രം പകർത്തിയിട്ടുണ്ട്. ദയവായി ഇറങ്ങി വരൂ”- പ്രധാനമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ യുവാക്കൾ ടവറിൽ നിന്നിറങ്ങി.
ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ ചിലകലുരിപേട്ടിന് സമീപം ബൊപ്പുഡി ഗ്രാമത്തിലായിരുന്നു പൊതുസമ്മേളനം നടന്നത് തെലുങ്കുദേശം പാർട്ടി നേതാവ് എൻ. ചന്ദ്രബാബു നായിഡു, ജനസേന പാർട്ടി നേതാവ്, നടൻ പവൻ കല്യാണ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം റാലിയും പൊതു സമ്മേളനത്തിലും പങ്കെടുത്തു.
#WATCH | Andhra Pradesh: In between the speech of Jana Sena Party president Pawan Kalyan, Prime Minister Narendra Modi urges people to get down from the light tower, in Palnadu. pic.twitter.com/yvJJKgvh1A
— ANI (@ANI) March 17, 2024
“>