തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂടപ്പുഴ തടയണയിലാണ് സംഭവം. തുരുത്തി പറമ്പ് സ്വദേശി റോഷൻ (22) ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് അപകടം നടന്നത്.
പുഴയിലെ ആഴമുള്ള ഭാഗത്തേക്ക് യുവാവ് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.