ശ്രീനഗർ: ദാൽ തടാകത്തിന്റെ തീരത്ത് നടത്തിയ ആദ്യത്തെ ഫോർമുല-4 കാർ ഷോയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്സാഹഭരിതമായ കാഴ്ചയാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ അഭിമാനമായ ജമ്മു കശ്മീരിന്റെ സൗന്ദര്യം പ്രദർശിപ്പിക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മോട്ടോർ സ്പോർടിസിന് അഭിവൃദ്ധി പ്രാപിക്കാൻ ഇന്ത്യ മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിന് അനുയോജ്യമായ സ്ഥലങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനമാണ് ശ്രീനഗറിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മിജിർ ഝാ എന്ന വ്യക്തിയുടെ എക്സ് പോസ്റ്റ് പങ്ക് വച്ചാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. എന്റെ കശ്മീർ മാറ്റത്തിന്റെ പാതയിൽ, പ്രധാനമന്ത്രി കശ്മീരിനെ മാറ്റി. ആദ്യത്തെ ഫോർമുല-4 കാർ ഷോ മനോഹരിയായ ദാൽ തടാകത്തിന്റെ തീരത്ത് നടന്നുവെന്നാണ് ഉപയോക്താവ് കുറിച്ചത്. ഇത് പങ്കുവച്ചാണ് പ്രധാനമന്ത്രി പ്രശംസിച്ചത്.